പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കുള്ള വിലക്ക് മദ്രാസ് ഹൈക്കോടതി മധുര ഡിവിഷൻ ബഞ്ച് ശരിവെച്ചു

Advertisement

ചെന്നൈ. തമിഴ് നാട്ടിലെ പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കുള്ള വിലക്ക് മദ്രാസ് ഹൈക്കോടതി മധുര ഡിവിഷൻ ബഞ്ച് ശരിവെച്ചു. ക്ഷേത്രത്തിൻ്റെ കൊടിമരം വരെ മാത്രമെ അഹിന്ദുക്കൾ പ്രവേശിയ്ക്കാവു എന്നും ഇത് സംബന്ധിച്ച നോട്ടീസ് ക്ഷേത്ര പരിസരത്ത് പ്രദർശിപ്പിക്കണമെന്നും ജഡ്ജി ശ്രീമതി വിധിച്ചു. ഇതര മതസ്ഥർ മുരുകനിൽ വിശ്വാസമുണ്ടെന്ന് എഴുതി നൽകിയാൽ ദർശനം അനുവദിക്കാമെന്നും കോടതി നിർദേശിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുള്ള നോട്ടീസ് ക്ഷേത്ര പരിസരത്ത് പ്രദർശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ജൂണിൽ വിധിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് ദേവസ്വം ബോർഡ് നൽകിയ അപ്പീലിലാണ് വിധി.