പട്ന. ഭാരത് ജോഡോ ന്യായ് യാത്രയുടെ ബീഹാർ പര്യടനത്തിൽ ജാതി സെൻസസ് ഉയർത്തി രാഹുൽഗാന്ധി.രാജ്യത്താകെ എത്ര ഓബിസിക്കാരുണ്ടെന്ന് ചോദിച്ചാൽ അതിന് ഉത്തരം ലഭിക്കുകയില്ലെന്നും ജാതി സെൻസസ് അനിവാര്യമാണെന്നും രാഹുൽ.കൂറുമാറിയ നിതീഷ് കുമാറിനെയും രാഹുൽ പരിഹസിച്ചു. ചെറിയ സമ്മർദ്ദം നൽകിയാൽ നിതീഷ് കുമാർ തിരികെ എത്തുമെന്നും പരിഹാസം.ബീഹാർ പര്യടനത്തിന് ശേഷം യാത്ര നാളെ ബംഗാളിൽ മടങ്ങി എത്തും.
ബീഹാറിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അവസാന ദിനമായ ഇന്ന് കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ യാത്ര. ജാതി സെൻസസ് ആയിരുന്നു മുഖ്യ വിഷയം.ദളിതരുടെയും ഒബിസികളുടെയും മറ്റുള്ളവരുടെയും കൃത്യമായ ജനസംഖ്യ നിർണയിക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് രാഹുൽ പൂർണിയയിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു.
ജാതി സെൻസസ് കാരണമാണ് നിതീഷ് കുമാർ സഖ്യം വിട്ടതെന്നും സാമൂഹ്യനീതിക്കായി ബീഹാറിലെ മഹാസഖ്യം പോരാടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.നാളെ ബംഗാളിൽ മടങ്ങി എത്തുന്ന യാത്രയ്ക്ക് വെല്ലുവിളികൾ ഏറെയാണ്.ബംഗാളിലെ മാൽഡയിലെ ഗസ്റ്റ് ഹൗസിൽ അനുമതി നിഷേധിച്ച സാഹചര്യത്തിൽ തൃണമൂലുമായി തുറന്ന പോരിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.പ്രതിപക്ഷ ഐക്യ സന്ദേശം നൽകാൻ ബംഗാളിലും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല