മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

Advertisement

റായ്പൂര്‍.ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലിൽ 14 സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചു.ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ മാവോയിസ്റ്റിനായുള്ള തിരച്ചിൽ നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. മേഖലയിൽ കൂടുതൽ സിആർപിഎഫ് സംഘമെത്തി തിരച്ചിൽ ആരംഭിച്ചു.ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. സമീപകാലത്ത് മാവോയിസ്റ്റുകൾ ഐഇഡി ഉപയോഗിച്ച് പെട്രോളിങ് നടത്തിയ സിആർപിഎഫ് ജവാന്മാരെ ആക്രമിക്കാൻ പദ്ധതി ഇട്ടിരുന്നുവെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു.