ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ ഹർജി ഇന്ന്

Advertisement

ചണ്ഡിഗഡ്. മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്ന് ഹർജിയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിക്കുന്നത്

ഇന്നലെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി മേറായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെയാണ് ഹർജി.
ചണ്ടിഗഡ് 35 അംഗ മുനിസിപ്പല്‍ കോര്‍പറേഷൻ. എഎപികോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങൾ ഉണ്ട് . ബിജെപിക്ക് 15 അംഗങ്ങൾ മാത്രം.മേയര്‍, ഡപ്യൂട്ടി മേയര്‍, സീനിയര്‍ ഡപ്യൂട്ടി മേയര്‍ എന്നീ മൂന്നു സ്ഥാനങ്ങളിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ്.


എട്ട് വോട്ടുകള്‍ അസാധുവായത് ബി.ജെ.പി യ്ക്ക് അനുകൂലമായ്. പന്ത്രണ്ടിനെതിരേ 16 വോട്ടുകള്‍ക്ക് ബിജെപിയുടെ മനോജ് കുമാര്‍ സോങ്കര്‍ മേയറായ് തെരഞ്ഞെടുക്കപ്പെട്ടു. എക്‌സ് ഒഫീഷ്യോ അംഗമായ കിരണ്‍ ഖേറിന്റെ വോട്ടും ബിജെപിയ്ക്ക് ലഭിച്ചു.
എഎപിയുടെ മേയർ സ്ഥാനാർഥി കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 വോട്ട് ആണ് .

Advertisement