2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും,റിപ്പോര്‍ട്ട്

Advertisement

ന്യൂഡെല്‍ഹി .2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു അവലോകന റിപ്പോർട്ടില്‍ പറയുന്നു, സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇല്ലാതെയാണ് പക്ഷേ ഇടക്കാല ബഡ്ജറ്റ്. ഇടക്കാല ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക സർവെ റിപ്പോർട്ട് സർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കില്ല .

ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി ധനമന്ത്രി പാർലമെന്‍റില്‍ വക്കുന്നതാണ് സാമ്പത്തിക സർവെ റിപ്പോര്‍ട്ട്. അവസാനിക്കാൻ പോകുന്ന വർഷത്തെ സാമ്പത്തികരംഗത്തെ സ്ഥിതി ആണ് റിപ്പോർട്ടില്‍ വിവരിക്കുക . സമ്പൂർണ്ണ ബഡ്ജറ്റ് ഇല്ലാത്തതിനാലാണ് സാമ്പത്തിക സർവേ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാത്തതെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ വളർച്ചയും വിലക്കയറ്റവും ധനകമ്മിയുമെല്ലാം വ്യക്തമാക്കുന്നത് റിപ്പോർട്ടിൽ. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നടപടി.
ഇടക്കാല ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക സർവെ റിപ്പോർട്ട് സർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കില്ല .
ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ടിൽ എല്ലാ വിവരങ്ങളും പരാമർശിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ.
അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ച നിരക്ക് നേടുമെന്ന് അവലോകന റിപ്പോർട്ടിൽ അവകാശവാദം
2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട്.