പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ പലവിധ സംഭാവനകളും നല്‍കുന്നുണ്ട്. ഇതിനിടെ ഒരു സംഘം ഭക്തര്‍ നല്‍കിയ വെള്ളിച്ചൂല്‍ വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂല്‍ ആണ് ഭക്തര്‍ നല്‍കിയത്. രാമക്ഷേത്രത്തിലെ മന്ദിരം നല്ലതുപോലെ ശുചിയാക്കണമെന്ന മോഹത്തോടെയാണ് ഭക്തര്‍ ചൂല്‍ സമ്മാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ണ്ണമായും വെള്ളിയില്‍ തീര്‍ത്ത ചൂല്‍ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂല്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെയായി ഏകദേശം 19 ലക്ഷം ഭക്തര്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു കഴിഞ്ഞു.