ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ്സോറന്‍ രാജിവെച്ചു,ചംപയ് സോറന്‍ പുതിയ മുഖ്യമന്ത്രി

Advertisement

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ്സോറന്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി .

ഇഡി കുഭംകോണ കേസിലാണ് നടപടി . ഹേമന്ദ് സേറനെ താമസിയാതെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഹേമന്ദ്സോറന്‍ ഇഡി കസ്റ്റഡിയിലാണ്. ഭാര്യ കല്‍പ്പനാ സോറനെ ഹേമന്ദ് സോറന്‍ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചേക്കുമെന്ന്‌സൂചനകളെ തളളി രാഷ്ട്രീയ നേതൃത്വം.

അതേ സമയം ചംപയ് സോറന്‍ ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും . ജെഎംഎം നേതാവും ഹെമന്ദ് സോറന്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രി യാണ് ചംപയ് സോറന്‍. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന വിഷയം സംസാരിക്കാന്‍ ചംപയ് സോറന്‍ ഗവര്‍ണറെ കാണുമെന്ന് ജെഎംഎം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisement