റാഞ്ചി .രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ജാർഖണ്ഡിൽ പ്രവേശിക്കും. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്ഗ്രസ് സഖ്യ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര എത്തുന്നത്. പാകൂർ അതിർത്തി വഴി ജാർഖണ്ടിൽ എത്തുന്ന യാത്ര എട്ട് ദിവസങ്ങൾ കൊണ്ട് 13 ജില്ലകളിലായി 804 കിലോമീറ്റർ സഞ്ചരിക്കും. യാത്രയുടെ വിജയത്തിൽ വിറളി പൂണ്ടാണ് ജാർഖണ്ഡിൽ ബിജെപി രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ബംഗാളിലെ മൂർഷിദബാദിൽ ചേർന്ന പൊതുസമ്മേളനത്തിൽ, സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം പങ്കെടുത്തു.നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ ആണ് യാത്രയിൽ പങ്കെടുത്തതെന്ന് മുഹമ്മദ് സലീം പ്രതികരിച്ചു.ജാർഖണ്ടിൽ നിന്നും വീണ്ടും ബിഹാറിൽ പ്രവേശിക്കുന്ന യാത്ര ഫെബ്രുവരി 14 ന് ചന്ധൗളി അതിർത്തി വഴി ഉത്തർപ്രദേശിൽ എത്തും.