സാനിയമിര്‍സ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്ററെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു? വാസ്തവമെന്ത്?

Advertisement

ടെന്നീസില്‍ ഇന്ത്യയുടെ അഭിമാനതാരം സാനിയമിര്‍സയുടെ വിവാഹമോചന വാര്‍ത്തകള്‍ ആരാധകരെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് വീണ്ടും വിവാഹിതനായതും കഴിഞ്ഞ ദിവസങ്ങളിലാണ്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്.
മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ മാലിക്ക് പങ്കുവച്ചത്.


വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് തുടര്‍ന്നു മാലിക്കിനു നേരിടേണ്ടി വന്നത്. മാത്രമല്ല സാനിയയ്ക്കു പിന്തുണ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമായി സാനിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഇരുവരും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയില്‍ കഥകളും പ്രചരിച്ചു. സാനിയും മാലിക്കും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം ചിലര്‍ പടച്ചുവിട്ട അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇതെന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ യാതൊരു കഴമ്പുമില്ലെന്നു വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും. ഇത്തരത്തിലുള്ള ഒരു നീക്കം ഷമിയോ, സാനിയയോ നടത്തിയിട്ടില്ല. മാത്രമല്ല രണ്ടു പേരുടെയും കുടുംബങ്ങളുടെയും ഭാഗത്തു നിന്നും ഇങ്ങനെയൊരു ആലോചനയുണ്ടായിട്ടില്ല.
വിവാഹമോചനത്തിനു ശേഷം കടുത്ത മാനസികാവസ്ഥയിലൂടെ കടന്നുപോവുന്ന സാനിയയെക്കുറിച്ച് ഈ തരത്തിലുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവരുടെ സ്വകാര്യതയ്ക്കു വില കല്‍പ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. കായിക ലോകത്തെ അറിയപ്പെടുന്ന രണ്ടു സെലിബ്രിറ്റികള്‍ കൂടിയായ ഷമിയെയും സാനിയയും ഈ തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്കു നയിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെടുന്നത്.