അപകീർത്തിപ്പെടുത്തലും അഭിപ്രായസ്വാതന്ത്ര്യവും രണ്ട്: ക്രിമിനൽ നടപടികൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശം തള്ളി

Advertisement


ന്യൂഡെല്‍ഹി. അപകീർത്തിപ്പെടുത്തൽ : ക്രിമിനൽ നടപടികൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശം തള്ളി നിയമ കമ്മീഷൻ.
ഭരണഘടനയുടെഅനുഛേദം 21 ന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ക്രിമിനൽ മാനനഷ്ട നടപടികൾ അനിവാര്യം.
ജീവിതത്തിൽ സമ്പാദിക്കുന്ന അന്തസ്സ് നിമിഷങ്ങൾ കൊണ്ട് തകർക്കാൻ മറ്റാർക്കും അവകാശമില്ല. ക്രിമിനൽ മാനനഷ്ട നടപടികൾ തുടരുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന പക്ഷം തെറ്റ് ആണെന്നും


പൗരന്മാരെ അപകീർത്തിപ്പെടുത്തുന്നവർ സമൂഹത്തോടും തെറ്റു ചെയ്യുന്നു. അപകീർത്തിപ്പെടുത്തലും അഭിപ്രായസ്വാതന്ത്ര്യവും രണ്ട്. ഓൺലൈൻ മാധ്യമങ്ങൾ വ്യക്തികളെ അപകീർത്തിപ്പെടുത്തി ധനസമാഹരണം നടത്തുന്നത് ഗുരുതര വെല്ലുവിളിയെന്നും നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.