ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയിൽ വിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഈ സമയത്ത് യാത്ര നടത്തുന്നത് യുക്തിപരമല്ലെന്ന് പ്രശാന്ത് കിഷോർ.തെരഞ്ഞെടുപ്പിന് 6 മാസമോ ഒരു വർഷമോ മുമ്പ് ഈ യാത്ര സംഘടിപ്പിക്കേണ്ടതായിരുന്നു,സഖ്യകക്ഷികളെ കാണാനും തയ്യാറെടുപ്പുകൾക്കുമുള്ള സമയമാണ് ഇതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഭാരത് ജോഡോ ന്യായ യാത്രയുടെ പര്യടനം ജാർഖണ്ടിൽ ഇന്നും തുടരും. ഗോഡ്ഡയിലെ സർക്കാനന്ദ ചൗക്കിൽ നിന്നും ധൻബാദ് വരെയാണ് ഇന്ന് യാത്ര പര്യടനം നടത്തുക. ഇന്നലെ പാകുർ വഴി സംസ്ഥാനത്തേക്ക് പ്രവേശിച്ച യാത്രയിൽ മുഖ്യമന്ത്രി ചമ്പയ് സോറൻ പങ്കെടുത്തു. ബിജെപി വിദ്വേഷത്തിൻ്റെ വിപണി തുറക്കുന്നിടത്തെല്ലാം കോൺഗ്രസും സഖ്യകക്ഷികളും സ്നേഹത്തിൻ്റെ കട തുറക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.