ലഖ്നൗ:വിവാഹ വേദിയിലേക്ക് പോകവേ, ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി വധു. ഇതിന് പിന്നാലെ വരനും കൂട്ടരും വീട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.
സംഭവത്തില്‍ വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വിവാഹ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് ഒരുങ്ങാനായാണ് വധു സുഹൃത്തിനൊപ്പം ബ്യൂട്ടി പാര്‍ലറില്‍ കയറിയത്. വിവാഹ വസ്ത്രം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ വധു കാമുകനൊപ്പം ഒളിച്ചോടി എന്നാണ് പരാതിയില്‍ പറയുന്നത്.
വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വധു വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം വധു ഒളിച്ചോടിയതായി അറിഞ്ഞത്. ഇതിന് പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഘോഷയാത്രയായി വധുവിന്റെ വീട്ടിലേക്ക് വന്ന വരനും കൂട്ടരും ഇതറിഞ്ഞ് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.
കാമുകനൊപ്പമുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്.