ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പൊക്കിപറഞ്ഞു, നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി

Advertisement

ലഖ്നൗ. ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പൊക്കിപറഞ്ഞ നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി.കഴുത്ത് ഞെരിച്ച കൊലപ്പെടുത്തുകയായിരുന്നു ശേഷം കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മൃതദേഹം സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വികൃതമാക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്ന് വരുത്തി തീര്‍ക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.
ഷാംലിയില്‍ വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.മുഹമ്മദ് സുല്‍ത്താനാണ് ഭാര്യഷാഹിബയെ കൊലപ്പെടുത്തിയത്. സംശയത്തിനെ തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോല്‍ മുഹമ്മദ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
യുവാവിന്റെ ആദ്യത്തെ മൊഴി ഭാര്യവീട്ടില്‍ നിന്ന് മടങ്ങുമ്‌ബോള്‍ അജ്ഞാത സംഘം വളഞ്ഞ് തന്നെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു.മറ്റൊരു യുവാവിനെ ഭാര്യ നിരന്തരം പ്രകീര്‍ത്തിച്ച് സംസാരിച്ചുവെന്നതാണ് കൊലപാതകത്തിന് വഴിയൊരിക്കിയത്.

Advertisement