ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് ക്ഷണിച്ചില്ല എന്ന സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് രംഗത്ത് വന്നു. ഉത്തർപ്രദേശിലെ യാത്രയുടെ അന്തിമ റൂട്ട് ഇത് വരെ തയ്യാ റായിട്ടില്ല എന്നും, ഇക്കാര്യം തീരുമാനിച്ച ശേഷം രണ്ടു ദിവസത്തിനകം ഇന്ത്യ സഖ്യ കക്ഷികളെ വിവരം അറിയിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.ഫെബ്രുവരി 16 ന് ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മധ്യപ്രദേശിൽ ആറു ദിവസങ്ങൾ കൊണ്ട് 650 കിലോമീറ്റർ യാത്ര പര്യടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.യാത്ര ജാർഖണ്ഡിൽ ഇന്നും പര്യടനം തുടരും.