ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ട് നേടി ചംപായ് സോറൻ സര്‍ക്കാര്‍

Advertisement

ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 47 എംഎല്‍എമാര്‍ സോറന്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 81 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരാണ് വിശ്വാസപ്രമേയത്തെ എതിര്‍ത്തത്.
അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവെച്ച ഹേമന്ത് സോറന് പകരമായി, മുതിര്‍ന്ന നേതാവായ ചംപായ് സോറന്‍ സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 10 ദിവസത്തിനകം നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്.
കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഹേമന്ത് സോറന്‍ വിശ്വാസ വോട്ടില്‍ പങ്കെടുക്കാനായി നിയമസഭയില്‍ എത്തിയിരുന്നു.

Advertisement