പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലേക്ക് ചുരുങ്ങും, നന്ദിപ്രമേയ ചർച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

Advertisement


ന്യൂഡെല്‍ഹി .ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സഭ ബഹിഷ്കരിക്കാനുള്ള
പ്രതിപക്ഷ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കുമെന്നും,പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലേക്ക് ചുരുങ്ങുമെന്നും പ്രധാന മന്ത്രി. കോണ്ഗ്രസ്സിന്റെ കട പൂട്ടാറായെന്ന് പരിഹസിച്ച പ്രധാനമന്ത്രി ബിജെപി 370 സീറ്റ് നേടി വീണ്ടും അധികാരത്തിൽ എത്തുമെന്നും അവകാശപ്പെട്ടു.
വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി ഇനി വരാനുള്ളത് വലിയ തീരുമാനങ്ങൾ എന്നും വ്യക്തമാക്കി.


രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലെ മറുപടി പ്രസംഗത്തിന്റെ ഭൂരിഭാഗവും പ്രതിപക്ഷ വിമർശനത്തിനാണ് പ്രധാനമന്ത്രി മാറ്റിവെച്ചത്. പ്രതിപക്ഷം കുറേക്കാലത്തേക്കു കൂടി പ്രതിപക്ഷത്ത് തുടരുമെന്നും മത്സരിക്കാനുള്ള മനസ്സ് പോലും നഷ്ടപ്പെട്ടന്നും പരിഹാസം. ഒരേ വ്യക്തിയെ റീ ലോഞ്ച് ചെയ്യാൻ ശ്രമിച്ചു ശ്രമിച്ചു കോൺഗ്രസിന്റെ കട പൂട്ടാറായി.

പ്രതിപക്ഷത്തെയും, സ്വന്തം പാർട്ടിയിലെ കഴിവുള്ളവരെയും കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം അടിച്ചമർത്തിയെന്നും വിമർശനം. പ്രതിപക്ഷ ബഹളത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം അല്പസമയം തടസ്സപ്പെട്ടു.

അയോദ്ധ്യാ രാമക്ഷേത്രവും, അനുച്ഛേദം 370 റദ്ദാക്കിയതുമടക്കം എണ്ണിയെണ്ണി പറഞ്ഞ പ്രധാനമന്ത്രി,
അധികാരത്തിൽ തിരിച്ചെത്തും എന്നും,
ബിജെപിക്ക് 370, 400 ൽ ഏറെയും സീറ്റുകൾ ലഭിക്കുമെന്നും അവകാശപ്പെട്ടു.


യുപിഎ ഭരണകാലത്ത് അഴിമതി മാത്രമാണ് ചർച്ചയായത്. കേന്ദ്ര ഏജൻസികളെ യുപിഎ സർക്കാർ ദുരുപയോഗം ചെയ്തു.
അഴിമതിക്കെതിരായ പോരാട്ടത്തിലാണ് നിലവിൽ കേന്ദ്ര ഏജൻസികൾ എന്നും പ്രധാന മന്ത്രി മോദി പറഞ്ഞു.


Advertisement