ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്ക് അറസ്റ്റില്‍

Advertisement

ലഖ്നൗ.ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തു.ഇന്ത്യൻ നൈതന്ത്രം ഉദ്യോഗസ്ഥനെ ചാരവൃത്തി ആരോപണത്തിൽ അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശ് ഭീകര വിരുദ്ധ വിഭാഗത്തിന്റെതാണ് നടപടി.ഐ എസ് ഐ ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അറസ്റ്റിലായത് 2021 മുതൽ മോസ്കോയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ ജീവനക്കാരനായി പ്രവർത്തിക്കുന്ന സത്യേന്ദ്ര സിവാൾ. ലക്നൗ കോടതി സി വാളിനെ നാളെ വരെ റിമാൻഡ് ചെയ്തു. ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ ഐപിസി 121 എ വകുപ്പ് അനുസരിച്ചാണ് കേസ് ചാർജ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തന്ത്രപ്രധാന രേഖകൾ ഇയാൾ ഐഎസ്ഐക്ക് വേണ്ടി ശേഖരിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു.