മധ്യപ്രദേശ് പടക്കശാലയിലെ തീപിടുത്തത്തിൽ മൂന്നുപേർ അറസ്റ്റിലായി

Advertisement

ഭോപാല്‍.മധ്യപ്രദേശ് പടക്കശാലയിലെ തീപിടുത്തത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഫാക്ടറി ഉടമ രാജേഷ് അഗർവാൾ അടക്കമുള്ളവരാണ് അറസ്റ്റിൽ ആയത്.
ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജേഷ് അഗർവാൾ അറസ്റ്റിൽ ആയത്.
സോമേഷ് അഗർവാൾ, റഫീഖ് ഖാൻ എന്നിവരാണ് അറസ്റ്റിൽ ആയ മറ്റ് രണ്ടു പേർ. ഇവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, കൊലപാതകശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ മധ്യപ്രദേശ് സർക്കാർ രൂപീകരിച്ചു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഹർദയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 11 പേരാണ് മരിച്ചത്, 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.