പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന മൂന്ന് പേർക്ക് കൂടി

Advertisement

ന്യൂഡെല്‍ഹി.രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത് ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു.
മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംങ്, നരസിംഹ റാവു,  ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.

അസാധാരണമായാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത് ന ഇത്തവണ  പ്രഖ്യാപിച്ചത്.കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും  ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംങ്,നരസിംഹ റാവു,  ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവരുടെ  പേരുകളാണ് രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷം  5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും.


ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ച് പേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. കർഷകർക്കിടയിൽ നിർണായക സ്വാധീനമുള്ള വ്യക്തികളാണ് കർഷകരുടെ മിശിഹ എന്നറിയപ്പെടുന്ന, ചൗധരി ചരൺ സിങ്ങും എം എസ് സ്വാമിനാഥനും. മൂന്നുപേരും രാജ്യത്തിന് അഭൂതപൂർവ്വമായ സംഭാവന നൽകിയ വരെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

Advertisement