ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട്… ഡോക്ടര്‍ക്ക് കിട്ടിയ പണി

Advertisement

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.
ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു ഇവര്‍ സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്. ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് വീഡിയോ ചിത്രികരിച്ചത്. അതിനായി അവര്‍ എല്ലാ ഒരുക്കങ്ങളും നടത്തി. രോഗിയായി ഒരു സുഹൃത്തിനെയും തയ്യാറാക്കി. വീഡിയോ ചിത്രീകരിക്കുന്നതിനിടെ എല്ലാവരും ചിരിക്കുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

Advertisement