ന്യൂഡെല്‍ഹി . ഇന്ത്യ സാമ്ബത്തികമായി അഞ്ചാമത്തെ വലിയ രാജ്യമാണെന്നും വരും വര്‍ഷങ്ങളില്‍ അത് മൂന്നാമത്തേതാകുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.
മുന്‍പുള്ള സമ്ബദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും. സമ്ബദ് വ്യവസ്ഥയെ പത്തു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് ശരിയായ ട്രാക്കില്‍ എത്തിച്ചു.
യുപിഎയെക്കാലത്തെ സമ്ബദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന നിലയില്‍ തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണ്. തങ്ങള്‍ക്ക് വേണ്ടത് ഉത്തരവാദിത്വമുള്ള ഭരണമാണ്. ഭരണഘടന വിരുദ്ധമായ ഭരണം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
തങ്ങള്‍ സമ്ബത്ത് വ്യവസ്ഥ പാടെ തകര്‍ന്ന സമയത്താണ് അധികാരത്തില്‍ എത്തുന്നത്. സമ്ബദ് വ്യവസ്ഥയില്‍ തങ്ങള്‍ രണ്ട് ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ഒരു ട്രെയിന്‍ സമ്ബത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോള്‍ മറ്റൊരു ട്രെയിന്‍ സാമ്ബത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കി. 2014 അധികാരത്തില്‍ വരുമ്ബോള്‍ ലോകം ഒന്നടങ്കം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ദുര്‍ബലമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.