25 വർഷം കൊണ്ട് വികസിതഭാരതം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധം , പ്രധാന മന്ത്രി

Advertisement

ന്യൂഡെല്‍ഹി . പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 25 വർഷം കൊണ്ട് വികസിതഭാരതം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധം എന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി, അയോദ്ധ്യ രാമക്ഷേത്രവും, വനിത സംവരണ ബില്ലും അടക്കമുള്ള നേട്ടങ്ങൾ പ്രധാന മന്ത്രി എണ്ണി പറഞ്ഞു.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർക്ക് പരിഭ്രമം എന്ന് പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയുടെ പരിഹാസം.

പതിനേഴാം ലോക്സഭയിലെ തന്റെ അവസാനത്തെ പ്രസംഗത്തിൽ, സ്പീക്കർക്കും അംഗങ്ങൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ പദ്ധതികളും കൊണ്ടുവന്ന ബില്ലുകൾ ഓരോന്നും എടുത്ത് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തെയും ചെങ്കോലിനെയും കുറിച്ച് പരാമർശിച്ചു.അഞ്ചുവർഷംകൊണ്ട് രാജ്യത്ത് പരിഷ്കാരങ്ങളും, പ്രകടമായ മാറ്റങ്ങളും ഉണ്ടായി.ഈ ലോക്സഭയുടെ ഉത്പാദനക്ഷമത 97% ആണെന്നും പ്രധാന മന്ത്രി. തലമുറകൾ കാത്തിരുന്ന ഒട്ടേറെ തീരുമാനങ്ങൾ ഈ ലോകസഭയുടെ കാലത്ത് നടപ്പാക്കി, വനിത സംവരണവും

ഭീകരതക്കെതിരെ ശക്തമായ നിയമങ്ങളും രൂപീകരിച്ചു. വികസിത ഭാരതം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധം എന്നും പ്രധാനമന്ത്രി.

പുതിയ രാമക്ഷേത്രം രാജ്യത്തിന് പ്രചോദനം എന്ന് പറഞ്ഞ പ്രധാനമന്ത്രി,തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർക്ക് പരിഭ്രമം എന്ന പ്രതിപക്ഷത്തെ പരിഹസിച്ചു. മറുപടി പ്രസംഗത്തിൽ സ്പീക്കർ ഓം ബിർള, പാർലമെന്റ് മന്ദിരം അടക്കമുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശേഷം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.