അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.

Advertisement

ജയ്പൂര്‍ . രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം നടന്നത്. പരാതി ലഭിച്ചിരിക്കുന്നത് സിരോഹി മുനിസിപ്പല്‍ കൗണ്‍സിലര്‍ ചെയര്‍പേഴ്‌സ്ണ്‍ , മുന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കമ്മീഷന്‍ എന്നിവര്‍ക്കെതിരെയാണ്.
സംഭവം പുറത്തറിയുന്നത് പാലി ജില്ലയിലുള്ള സ്ത്രീ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ്. അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അംഗന്‍വാടിയിലെ ജോലിക്കായി മറ്റ് സ്ത്രീകളുമൊത്ത് പരാതിക്കാരി എത്തിയത്.

താമസിക്കുന്നതിന് സ്ഥലവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാകുകവെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതികള്‍ തന്നെയാണ് ബോധം തെളിഞ്ഞതിന് പിന്നാലെ കുറ്റസമ്മത്ം നടത്തിയത്.തങ്ങളെ ഇരുവരും പല തവണ പീഡനത്തിനിരയാക്കിയതായി പരാതിക്കാരി ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.