തമിഴ്നാട് സഭയിൽ നാടകീയ രംഗങ്ങൾനയ പ്രഖ്യാപനം വായിക്കാതെ ഗവർണർ

Advertisement

ചെന്നൈ. തമിഴ്നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി.
പ്രഖ്യാപനം തമിഴിൽ വായിച്ച് സ്പീക്കർ അപ്പാവു. നയപ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ച് തമിഴ്നാട് നിയമസഭ.

തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ ആർ എൻ രവി , നയ പ്രഖ്യാപനം വായിച്ചില്ല.പ്രസംഗത്തിലെ ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്നും,
സമ്മേളനം തുടങ്ങിയപ്പോൾ ദേശീയ ഗാനം ആലപിച്ചില്ലെന്നും പറഞ്ഞാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്.

ഗവർണർ പ്രസംഗം നിർത്തിയ ഉടൻ സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വായിച്ചു. സവർക്കരുടേയും, ഗോഡ്സെയുടെയും വഴിയിൽ വന്നവർക്ക് കീഴ്പ്പെടുന്നതല്ല തമിഴ്നാടെന്നും കേന്ദ്രത്തിൽ നിന്നുള്ള പ്രളയ ദുരിതാശ്വാസം വാങ്ങിത്തരാൻ ശ്രമിക്കണമെന്നും സ്പീക്കർ ഗവർണർക്ക് സഭയിൽ തന്നെ മറുപടി നൽകി. തമിഴ്നാട് നിയമസഭയിൽ ആദ്യം തമിഴ് തായ് വാഴ്ത്തും, അവസാനം ദേശീയ ഗാനം ആലപിക്കുന്നതുമാണ് കീഴ്വഴക്കുമെന്നും സ്പീക്കർ അറിയിച്ചു.

ദേശീയ ഗാനത്തിന് കാത്തു നിൽക്കാതെ ഗവർണർ സഭവിട്ടു.നയപ്രഖ്യാപനം അതുപോലെ തന്നെ സഭാ രേഖകളിൽ ചേർക്കണമെന്ന് മന്ത്രി ദുരൈ മുരുകൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ഗവർണർ പറഞ്ഞ കാര്യങ്ങളും സ്പീക്കറുടെ മറുപടിയും സഭാ രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു.
സ്പീക്കറുടെ സവർക്കർ പരാമർശം അപലപനീയമാണ് ബിജെപി നിയമസഭാ നേതാവ് നായനാർ നാഗേന്ദ്രൻ പറഞ്ഞു. സഭയിൽ കണ്ടത് ഗവർണർ – സർക്കാർ തർക്കമാണെന്നും അതിൽ ഇടപെടുന്നില്ലെന്നും അണ്ണാ ഡി എം കെ അറിയിച്ചു.

Advertisement