നാഗലാൻഡിൽഅഡീഷണൽ കൃഷി സെക്രട്ടറിക്കെതിരെ സിബിഐ കേസ്

Advertisement

നാഗാലാൻഡ്: അഡീഷണൽ കൃഷി സെക്രട്ടറി ജിതേന്ദ്ര ഗുപ്തയ്ക്കും മറ്റ് രണ്ടു ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ. കേസെടുത്തു.ഫോസ്റ്ററിംഗ് ക്ലൈമറ്റ് റെസിലൻ്റ് അപ്‌ലാൻഡ് ഫാമിംഗ് സിസ്റ്റം (ഫോക്കസ്) പദ്ധതിയുമായി ബന്ധപ്പെട്ട
രണ്ടു കോടി രൂപയുടെ കൈക്കൂലി കേസിലാണ് എഫ് ഐ ആർ .
ആദായനികുതി വകുപ്പിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബർ 17-ന് ദിമാപൂരിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ വൻ തോതിൽ പണവുമായി യാത്ര ചെയ്യുന്നതിനിടെ ജിതേന്ദ്ര ഗുപ്തയും സഹപ്രവർത്തകരും പിടിയിലായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനായി സംഘം, പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ഗുപ്തയെ 2020 ഡിസംബറിൽ ഇൻ്റർ കേഡർ ഡെപ്യൂട്ടേഷനിലൂടെയാണ് നാഗാലാൻഡിലേക്ക് മാറ്റിയത്.2016ൽ ട്രക്കുകളിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഗുപ്തക്കെതിരെ ബിഹാർ ഇന്റലിജൻസ് കേസെടുത്തിരുന്നു.

Advertisement