അബുദാബി. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ പ്രസംഗിച്ച് ആണ് മോദി ജനത്തെ കൈയിലെടുത്തത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നെന്ന് മോദി പറഞ്ഞു. ജന്മനാടിന്റെ മധുരവുമായാണ് ഞാൻ എത്തിയത്
ഇന്ത്യ-യു.എ.ഇ സൗഹൃദം നീണൽവാഴട്ടെയെന്നും മോദി. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. 2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. യുഎഇ ഭരണാധികാരികളെ പ്രശംസിച്ചു മോദി. ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് യു.എ.ഇയിലെത്.കൊവിഡ് കാലത്ത് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവരെ കുറിച്ച് ഭയം വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് എന്ന് മോദി അനുസ്മരിച്ചു. യുഎഇഭരണാധികാരിയെ സഹോദരന്‍ എന്നുവിളിച്ചാണ് മോദി സംസാരിച്ചത്.
2047 ഇൽ ഇന്ത്യയെ വികസിതരാജ്യമാക്കും, ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തു പറഞ്ഞു മോദി. മൂന്നാംവട്ടം അധികാരത്തിൽ വരുമ്പോൾ ഇന്ത്യ മൂന്നാമത്തെ സമ്പത്തിക ശക്തിയാകും അദ്ദേഹം പറഞ്ഞു.