രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം ഇന്ന് മുതൽ നിർബന്ധം,വിവാദം

Advertisement

ജയ്പൂര്‍ . രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം ഇന്ന് മുതൽ നിർബന്ധം.ഇന്ന് മുതല്‍ സ്‌കൂളുകളിൽ സൂര്യനമസ്‌കാരം പ്രാബല്യത്തിലാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി മുസ്‌ലിം സംഘടനകള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും എല്ലാ പൗരന്മാര്‍ക്കും മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കട്ടുന്നു. അതേസമയം സൂര്യനമസ്‌കാരം മതപരമായ ആചാരമല്ലെന്നും മറ്റ് നിരവധി രാജ്യങ്ങള്‍ നമസ്‌കാരം യോഗയായി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.