തിരുവനന്തപുരം . ലോകസഭ തെരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങിയ സമയം ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് ഇലക്ട്രോറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രിം കോടതി വിധി.ബോണ്ടിലൂടെ
ഏറ്റവും കൂടുതല്‍ പണം വാങ്ങിയത് ബിജെപി ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.തെരഞ്ഞെടുപ്പിൽ മാത്രമല്ല കുതിരക്കച്ചവടത്തിനും ബോർഡിലൂടെ ലഭിച്ച തുക ബിജെപി ഉപയോഗിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി.
കൈക്കൂലി വാങ്ങാനുള്ള മോദി സർക്കാറിന്റെ വഴിയാണ് ഇലക്ട്രോറൽ ബോണ്ട് എന്ന് കോടതിവിധിയിലൂടെ തെളിഞ്ഞതായി രാഹുൽ ഗാന്ധി.
പത്തുവർഷത്തിനിടെ കേന്ദ്രസർക്കാറിനും ബിജെപിയും സുപ്രീംകോടതിയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഇലക്ട്രോറൽ ബോണ്ട് കേസിലെ സുപ്രീംകോടതി വിധി.പ്രതിപക്ഷ എതിർപ്പ് അവഗണിച്ചു കൊണ്ട്, സുതാര്യമെന്നും, കള്ളപ്പണം തടയാൻ കഴിയുമെന്നും അവകാശപ്പെട്ടാണ് ബിജെപി 2018ൽ ഇലക്ട്രോൽ ബോണ്ടുകൾ കൊണ്ട് വന്നത്.എന്നാൽ ഭരണ ഘടന വിരുദ്ധമെന്ന സുപ്രിം കോടതി വിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നു.
ഒരു രാഷ്ട്രീയകക്ഷിയെ കോര്‍പറേറ്റ് കമ്പനിയേക്കാള്‍ ശക്തരാക്കുന്ന നടപടിയായിരുന്നു നടന്നുവന്നത്.
ബോണ്ടിലൂടെ ലഭിച്ച സംഭാവനയുടെ സിംഹഭാഗവും കൈപ്പറ്റിയത് ബിജെപി ആണെന്ന കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയുടെ മൊത്തം സംഭാവന 2,120 കോടി രൂപയായിരുന്നു. ഇതി ൽ 61 ശതമാനവും ഇലക്ടറൽ ബോ ണ്ടുകളിൽ നിന്നാണെന്ന് തെര ഞ്ഞെടുപ്പ്’കമീഷന് സമർപ്പിച്ച പാർ ട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോൺ ഗ്രസിന് കിട്ടിയതിൻ്റെ ഏഴിരട്ടി തുക യാണിത്.ബിജെപിക്ക് കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴിയാണ് ഇലക്ടറൽ ബോണ്ട് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ബോണ്ടുകളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നാൽ അത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും.