ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് റോസ് അവന്യൂ കോടതിയിൽ ഹാജരായേക്കും

Advertisement

ന്യൂഡെല്‍ഹി . മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് റോസ് അവന്യൂ കോടതിയിൽ ഹാജരായേക്കും. അഴിമതി കേസിൽ തുടർച്ചയായി നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിച്ചതിനെ തുടർന്നാണ് ഇ ഡി കോടതിയെ സമീപിച്ചത്. നിയമപരമായി ഇഡി നടപടികളിൽ സഹകരിക്കാൻ കെജ്രിവാൾ ബാധ്യസ്ഥൻ ആണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇന്ന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഇഡി കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചു. മദ്യനയ അഴിമതി കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ആറാമതും സമൻസ് ഇതിനോടകം അരവിന്ദ് കെജ്രിവാളിന് നൽകിയിട്ടുണ്ട്

Advertisement