അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിചിത്ര ഹര്‍ജിയുമായി വിഎച്ച്പി. ഇത് സംബന്ധിച്ച് വിശ്വ ഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ രണ്ട് സിംഹങ്ങളെയും സിലിഗുഡി സഫാരി പാര്‍ക്കില്‍ ഒന്നിച്ച് പാര്‍പ്പിക്കാന്‍ പാടില്ലെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. കേസ് ഈ മാസം 20ന് പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റേതാണ് ഹര്‍ജി. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.