പഞ്ഞിമിഠായി വില്‍പ്പന നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Advertisement

പഞ്ഞിമിഠായി വില്‍പ്പന നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിന് പിന്നാലെ പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പന ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി ഇവ നിരോധിച്ച കാര്യം അറിയിച്ചത്.
പഞ്ഞിമിഠായിയില്‍ ‘റോഡമിന്‍ ബി’ എന്ന വിഷാംശമാണ് അധികൃതര്‍ കണ്ടെത്തിയിരുന്നത്. തുണികള്‍, പേപ്പര്‍, ലെദര്‍ ഉത്പന്നങ്ങളിലൊക്കെ നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കലാണിത്. ഭക്ഷണസാധനങ്ങളില്‍ ഇത് നിറത്തിനായി ചേര്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ അത്ര ദോഷമൊന്നുമാകില്ലെങ്കിലും ഇവ പതിവാിയി ശരീരത്തിലെത്തിയാല്‍ കരള്‍ രോഗത്തിനും ക്യാന്‍സറിലേക്കുമെല്ലാം നമ്മെ നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ഞിമിഠായിയില്‍ ഈ രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ വില്‍പന നിരോധിച്ചിരിക്കുന്നത്.