കമൽ നാഥിനും മകൻ നകുൽനാഥിനും പിന്നാലെ പഞ്ചാബിൽ നവ്ജോദ് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന. സിദ്ദുവും മൂന്ന് കോൺഗ്രസ് എംഎൽ എമാരും ബിജെപി നേതൃത്വവുമായി ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചന. ഈ മാസം 22ന് ശേഷം ആകും സിദ്ദുവിന്റെ പാർട്ടി മാറ്റം. പിസിസിയിൽ അർഹമായ പദവി നിൽക്കുന്നില്ലെന്ന് ആരോപിച്ച് അതൃപ്തിയിലാണ് സിദ്ദു. സിദ്ദു സ്വന്തം നിലയിൽ മുന്നോട്ടു പോവുകയാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചെന്നും കാണിച്ച് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പരാതി അയച്ചിട്ടുണ്ട്.