മരിച്ചെന്ന വ്യാജ പ്രചരണം നടത്തിയതിന് സുഹൃത്തിനെ 41-കാരന്‍ കുത്തിക്കൊന്നു. ഒഡീഷയില്‍ റൂര്‍ക്കേലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ആണ് സംഭവം. നിഹാര്‍ രഞ്ജന്‍ ആചാര്യ(44) എന്നയാളാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേവല്‍ മരിച്ചെന്ന് നിഹാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
കൊല്ലപ്പെട്ട നിഹാര്‍ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച് ഇയാള്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. കേവല്‍ മരണപ്പെട്ടു എന്നായിരുന്നു പ്രചരണം.
ഇതേ ചൊല്ലി ഇരുവരും വഴക്കിടുകയും, തര്‍ക്കം രൂക്ഷമായതോടെ കേവല്‍ നിഹാറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ഇസ്പാത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേവലിനെ കൂടാതെ അശോക് ശ്രീവാസ്തവ എന്നയാളും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതക പ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.