കാട്ടാന കൊലപ്പെടുത്തിയ അജീഷിൻ്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ വിമർശിച്ച് കർണാടക ബിജെപി

Advertisement

വയനാട്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ വിമർശിച്ച് കർണാടക ബിജെപി. രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചാണ് അദ്ദേഹത്തിൻ്റെ മണ്ഡലത്തിലെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിൻ്റെ നിർദേശം അനുസരിച്ച ധൂർത്തടിയ്ക്കാനുള്ളതല്ല, കർണാടകയിലെ ജനങ്ങളുടെ നികുതി പണമെന്നും ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണം. കർണാടകയിൽ വരൾച്ച കാരണം കർഷകർ ആത്മഹത്യ ചെയ്യുമ്പോഴാണ് ഈ ധൂർത്തെന്നും ബിജെപി എക്സിലൂടെ കുറ്റപ്പെടുത്തി. ബേലൂർ മഗ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട, അജീഷിൻ്റെ കുടുംബത്തിന് കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്