സിനിമ-സീരിയല്‍ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

Advertisement

സിനിമ-സീരിയല്‍ നടന്‍ ഋതുരാജ് സിങ് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഋതുരാജിന്റെ മരണത്തില്‍ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി അനുശോചനം രേഖപ്പെടുത്തി.
‘ബനേഗി അപ്നി ബാത്ത്’, ‘തെഹ്കികാത്’, ‘കുത്തുംബ്’, ‘ജ്യോതി’, ‘ബെയ്‌ന്തേഹാ’, ‘അനുപമ’ തുടങ്ങിയവ ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകളാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നിവ ഋതുരാജ് സിങ് അഭിനയിച്ച സിനിമകളാണ്.