ഫാലി എസ് നരിമാൻ അന്തരിച്ചു

Advertisement

ന്യു ഡെൽഹി: സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു.ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു രാജ്യം കണ്ട ഏറ്റവും പ്രഗൽഭനായ അഭിഭാഷകൻ്റെ അന്ത്യം.

1929 ജനുവരി 10 ന് ബർമ്മയിൽ ആയിരുന്നു ജനനം . 1971 മുതൽ ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ അദ്ദേഹം 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷനിലെ മികവിനുള്ള 19-ാമത് ലാൽ ബഹദൂർ ശാസ്ത്രി ദേശീയ അവാർഡ് 2018 ൽ അദ്ദേഹത്തിന് നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഭരണഘടനാ അഭിഭാഷകരിൽ ഒരാളായ അദ്ദേഹം നിരവധി പ്രമുഖ കേസുകൾ വാദിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി മെയ് 1972- ജൂൺ 1975 വരെ പ്രവർത്തിച്ചു.
1991 ൽപത്മഭൂഷൻ, 2007 ൽ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 2002 ൽ ഗ്രുബർ പ്രൈസ് ഫോർ ജസ്റ്റിസും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായും പ്രവർത്തിച്ചു.

Advertisement