മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവില്‍ നടന് സണ്ണി ഡിയോളാണ് ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപി. എന്നാല്‍ മണ്ഡലത്തില്‍ എത്താത്ത സണ്ണി ഡിയോളിനെതിരെ ജനവികാരം ശക്തമാണ്. അതിനാലാണ് പുതുമുഖത്തെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.