കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ ശംഭു അതിർത്തിയിൽ സംഘർഷം

Advertisement

ന്യൂഡെല്‍ഹി. കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ ശംഭു അതിർത്തിയിൽ സംഘർഷം. കർഷകർക്ക് നേരെ പലതവണ കണ്ണീർ വാതക ഗ്രനേഡുകൾ പ്രയോഗിച്ചു. സമാധാനപരമായി
മാർച്ച് നടത്താൻ അനുവദിക്കണമെന്ന് കർഷക നേതാക്കൾ. കേന്ദ്ര സർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് വിളിച്ചു.പഞ്ചാബിലെ ക്രമസമാധാന നില വഷളാകുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചു.

ഡൽഹിയിലേക്ക് നീങ്ങാൻ കർഷകർ ഒരുങ്ങിയതോടെ വൻ സംഘർഷ രംഗങ്ങൾക്കാണ് പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭു സാക്ഷ്യം വഹിച്ചത്.ഡ്രോണുകൾ ഉപയോഗിച്ച് പലതവണ കണ്ണീർവാതക ഗ്രനേഡുകൾ പ്രയോഗിച്ചു.

യുദ്ധ സമാനമായ സന്നാഹങ്ങളാണ് ഡൽഹി അതിർത്തികളിൽ ഒരുക്കിയിരിക്കുന്നത്.എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്.സമാധാനപരമായി ഡൽഹിയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാറിനെന്ന് കർഷക നേതാക്കൾ.അതേ സമയം കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു.

പഞ്ചാബിലെ ക്രമസമാധാന നില വഷളാകുന്നത് ആശങ്കാജനകമെന്നും സംസ്ഥാന സർക്കാർ ക്രമസമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സർക്കാരിന് കത്ത് അയച്ചു.

Advertisement