ശംഭു.സമരത്തിനിടെ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.കേന്ദ്രസർക്കാർ ക്ഷണിച്ച ചർച്ചയുമായി തൽക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഖനൗരിയിൽ കർഷകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.ഭാവി നീക്കം കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും.
പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാൻ കർഷകർക്ക് നിർദ്ദേശം.ഇന്ന് അതിർത്തികളിൽ തുടരുന്ന കർഷകർ നാളെ ഡൽഹിയിലേക്ക് നീങ്ങും.കഴിഞ്ഞദിവസം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഖനൗരിയിൽ മൂന്ന് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു