ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍

Advertisement

ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ബൈജുവിന് കമ്പനിയെ നയിക്കാനാവില്ലെന്ന് ഹര്‍ജി. പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കണമെന്നും ആവശ്യം. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം ദല്‍ഹിയില്‍ തുടങ്ങി. ഇതിന് മുന്നോടിയായാണ് ഏതാനും നിക്ഷേപകര്‍ ഹര്‍ജിയുമായി ട്രൈബ്യൂണല്‍ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. അടുത്തിടെ കമ്പനി നടത്തിയ റൈറ്റ്സ് ഇഷ്യു റദ്ദാക്കണമെന്നും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

Advertisement