സുക്മയിൽ രണ്ട് ഗ്രാമീണരെ നക്സലൈറ്റുകൾ കൊലപ്പെടുത്തി

Advertisement

റായ്പൂര്‍ . ഛത്തീസ്ഗഡിലെ സുക്മയിൽ രണ്ട് ഗ്രാമീണരെ നക്സലൈറ്റുകൾ കൊലപ്പെടുത്തി.പോലീസിന് വിവരം നൽകുന്നു എന്ന് ആരോപിച്ചാണ് അക്രമം. ചിന്തഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലെ കഹേർ ദുൽഹെദ് ഗ്രാമത്തിലാണ് സംഭവം.സോധി ഹംഗ, മാദ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ച ഇരുവരും പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചെന്നും അവരുടെ മരണത്തിന് കാരണക്കാർ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും സംഘടന ആരോപിച്ചു. സംഭവവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമികൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisement