തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥി

Advertisement

തിരുവനന്തപുരം .സംസ്ഥാനത്തെ ബി ജെപി സ്ഥാനാർത്ഥിനിർണയം ഏതാണ്ട് അവസാനഘട്ടത്തില്‍ . തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും. കുമ്മനത്തിന്‍റെ പേരുമുണ്ട് എങ്കിലും ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖരനെന്ന് തീരുമാനമെടുത്തു എന്ന് സൂചന. എൻ.ഡി.എയിൽ സീറ്റ് വിഭജനവും പൂർത്തിയാക്കി. ബിജെപി 16 ഇടത്തും ബിഡിജെഎസ് നാലിടത്തും മത്സരിക്കും.

തൃശ്ശൂരിനൊപ്പം ബിജെപി ഏറ്റവും അധികം സാധ്യതകല്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ദേശീയ നേതാക്കളിൽ ഒരാളെ തന്നെ ഇവിടേക്ക് പരിഗണിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യമാണ് രാജീവ് ചന്ദ്രശേഖറിലേക്ക് സ്ഥാനാർത്ഥിത്വം എത്താൻ കാരണം. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ആദ്യഘട്ടത്തിൽ 7 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. അതിനിടയിൽ സീറ്റുകൾ തമ്മിൽ ധാരണയായി. കോട്ടയം, മാവേലിക്കര , ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് ബി.ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകും. എന്നാൽ പിസി ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിഡിജെസിന് എതിർപ്പുണ്ട്. പത്തനംതിട്ടയിൽ പിസി ജോർജ് സ്ഥാനാർത്ഥിയായാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. സമുദായത്തിനെ അപമാനിക്കുന്ന നിലപാട് പിസി ജോർജ് മുൻപ് സ്വീകരിച്ചു എന്നാണ് ബിഡിജെഎസിൻ്റെ പരാതി.

പത്തനംതിട്ടയിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള സ്ഥാനാർഥിയാകാനാണ് സാധ്യത. ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിസ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നുണ്ട്. സന്ദീപ് വചസ്പതിയുടെ പേരും പരിഗണനയിലാണ്. ആലത്തൂരിൽ എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജിമോൻ വട്ടേക്കാട് സ്ഥാനാർത്ഥിയാകും

Advertisement