ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം അയച്ചു

Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം അയച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം. സ്വന്തം ജില്ലയില്‍ നിയമിക്കപ്പെട്ടവരോ, ഒരു സ്ഥലത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരോ ആയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണമെന്നാണ് നിര്‍ദ്ദേശം.
3 വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാര്‍ലമെന്ററി നിയോജക മണ്ഡലത്തിനുള്ളില്‍ മറ്റൊരു ജില്ലയില്‍ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.