നടുക്കം, ലോക്കോ പൈലറ്റില്ലാതെ ട്രയിന്‍ ഓടിയത് 60 കിലോമീറ്ററോളം

Advertisement

ജമ്മു . ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്ക് ട്രെയിൻ കത്വ സ്റ്റേഷനിൽ നിന്നും പഞ്ചാബിലെ ഉച്ചി ബസ്സിവരെ സഞ്ചരിച്ചു.ഒഴിവായത് വൻ ദുരന്തം. 53 ബോഗികളുള്ള ട്രെയിൻ മണിക്കൂറുകളോളം ആണ് സഞ്ചരിച്ചത്.സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെ കത്വ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകൾ താണ്ടിയത്.പത്താൻകോട്ടിലേക്കുള്ള റെയിൽവേ ട്രാക്കിന്റെ ചരിവാണ് ട്രെയിനിന്റെ സഞ്ചാരത്തിന് കാരണമായത്.മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയ്ക്ക് മുകളിലായിരുന്നു ട്രെയിൻ സഞ്ചരിച്ചത്. ആദ്യഘട്ടത്തിൽ ഇത് ട്രെയിൻ നിർത്തുന്നതിന് പ്രതിസന്ധിയായി. ആശങ്കകൾക്കൊടുവിൽ പഞ്ചാബിലെ ഉച്ചി ബസ്സിയിൽ ട്രെയിൻ നിർത്താൻ കഴിഞ്ഞു.ആരുടെ അനാസ്ഥയാണ്‌ ഇത്തരമൊരു സംഭവത്തിലേക്ക് വഴി വച്ചത് എന്നതിന്റെ കാരണം കണ്ടെത്താൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ അറിയിച്ചു.സംഭവത്തിന് പിന്നാലെ വിമർശനങ്ങളും ഉയർന്നു. ബാലസോർ ട്രെയിൻ അപകടത്തിലെ വീഴ്ചകൾ മുൻനിൽക്കേ റെയിൽവേയുടെ ഭാഗത്ത് നിന്ന് വീണ്ടും ഉണ്ടാകുന്ന ഗുരുതര വീഴ്ചകൾ പരിഹരിക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്