ഛത്തീസ്ഗഡിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

Advertisement

റായ്പൂര്‍.ഛത്തീസ്ഗഡിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു.കാങ്കർ ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റു മുട്ടലിൽ ആണ് സുരക്ഷ സേന മാവോയിസ്റ്റുകളെ വധിച്ചത് എന്ന് പോലീസ് അറിയിച്ചു
ജില്ലാ റിസർവ് ഗാർഡിൻ്റെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൻ്റെയും സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് കോയാലിബെഡ പ്രദേശത്തെ വനത്തിൽ ഏറ്റുമുട്ടലുണ്ടായതെന്ന് കാങ്കർ പോലീസ് സൂപ്രണ്ട് ഇന്ദിര കല്യാൺ എലെസെല പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മാവോയിസ് റ്റുകളുടെ മൃതദ്ദേഹങ്ങളും രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.