റെയില്‍വേയില്‍ ഒറ്റയടിക്ക് 2000 പദ്ധതികളുടെ ഉദ്ഘാടനവുമായി പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. 41,000 കോടി രൂപയുടെ 2000 റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 19,000 കോടിയിലധികം രൂപ ചെലവില്‍ 553 റെയില്‍വേ സ്‌റ്റേഷനുകള്‍ പുനര്‍വികസിപ്പിക്കുന്നതിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പുനര്‍വികസിപ്പിച്ച ഗോമതി നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

ഏകദേശം 21,520 കോടി രൂപ ചെലവുവരുന്ന രാജ്യത്തുടനീളമുള്ള 1500 റോഡ് മേല്‍പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും