ന്യൂഡെല്‍ഹി. രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ആഗോള ടെക്‌സ്‌റ്റൈല്‍ വിപണന ശാക്തീകരണ പരിപാടിയായ ഭാരത് ടെക്‌സ് 2024 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ന് മുതല്‍ 29 വരെയാണ് ഭാരത് ടെക്‌സ് 2024 സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ 5എഫ് വീക്ഷണത്തിന്റെ ഭാഗമായ്, ഫൈബര്‍ (നൂല്‍), ഫാബ്രിക് (തുണി), ഫാഷന്‍ ഫോക്കസ് എന്നിവയിലൂടെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ മുഴുവന്‍ മൂല്യ ശൃംഖലയും ഉള്‍ക്കൊള്ളുന്ന ഈ പരിപാടി ഫാം മുതല്‍ വിദേശം വരെയുള്ളവയെ കൂട്ടിയോജിപ്പിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഭാരത് ടെക്‌സ് 2024 ആഗോള ടെക്‌സ്‌റ്റൈല്‍ ശക്തികേന്ദ്രം എന്ന നിലയിലെ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യും.
സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട സ്തംഭങ്ങളിലാണ് 11 ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ഒരു കണ്‍സോര്‍ഷ്യം സംഘടിപ്പിക്കുന്നതും ഗവണ്‍മെന്റിന്റെ പിന്തുണയുള്ളതുമായ ഭാരത് ടെക്‌സ് 2024, നിര്‍മ്മിച്ചിരിക്കുന്നത്. നാല് ദിവസത്തെ പരിപാടിയില്‍ അവതരിപ്പിക്കുന്ന 65-ലധികം വിജ്ഞാന സെഷനുകളില്‍ 100-ലധികം ആഗോള പാനലിസ്റ്റുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ടെക്‌സ്‌റ്റൈല്‍ വിദ്യാര്‍ത്ഥികള്‍, നെയ്ത്തുകാര്‍, കരകൗശല തൊഴിലാളികള്‍, ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ നയരൂപീകരണം നടത്തുന്നവരുടെയും ആഗോള സി.ഇ.ഒമാരുടെയും 35,000 ലധികം പ്രദര്‍ശകരുടെയും 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000 ലധികം ബയര്‍മാരുടെയും 40,000 വ്യാപാരസന്ദര്‍ശകരുടെയും പങ്കാളിത്തവും ഭാരത് ടെക്‌സ് 2024-ല്‍ പ്രതീക്ഷിക്കുന്നു. 50-ലധികം പ്രഖ്യാപനങ്ങളും ധാരണാപത്രങ്ങളും ഇക്കാലയളവിൽ ഒപ്പുവെക്കും .