ഇന്ന് മുതൽ 5 ദിവസത്തേക്ക് ഭാരത് ജോഡോ ന്യായ് യാത്രക്ക് അവധി

Advertisement

ന്യൂഡെല്‍ഹി.ഇന്ന് മുതൽ 5 ദിവസത്തേക്ക് ഭാരത് ജോഡോ ന്യായ് യാത്രക്ക് അവധി. സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും, രാഹുൽ ഗാന്ധിയുടെ കേബ്രിഡ്ജ് സന്ദർശനവും പരിഗണിച്ചാണ് ഭാരത ന്യായയാത്രയ്ക്ക് അവധി നൽകിയത്. ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസുമായുള്ള അന്തിമ ചർച്ചകൾ രാഹുൽ പൂർത്തിയാക്കും,ഒപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിർണായക യോഗങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്.

ഫെബ്രുവരി 27- 28 തീയതികളിൽ, രാഹുൽഗാന്ധിക്ക് കേംബ്രിഡ്ജ് സർവകലാശാലയിൽ രണ്ട് ലക്ചറുകൾ നിശ്ചയിച്ചിട്ടുണ്ട്.മാർച്ച്‌ 2 ന് ഭാരജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.മാർച്ച് രണ്ടു മുതൽ ആറു വരെ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കെടുക്കും.