ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലോക്സഭാംഗം ബിജെപിയില്‍ ചേര്‍ന്നു. സിങ്ഭും എംപിയും മുന്‍മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡയാണ് കോണ്‍ഗ്രസ് വിട്ടത്. ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ഡിയുടെ സാന്നിധ്യത്തില്‍ ഗീത കോഡ ബിജെപി അംഗത്വമെടുത്തു.
ജാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് ഗീത കോഡയുടെ പാര്‍ട്ടി മാറ്റം. ഗീത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീത കോഡ ബിജെപിയുടെ ലക്ഷ്മണ് ഗിലുവയെ തോല്‍പ്പിച്ചത്.