രാഹുല്‍ ഉത്തര്‍പ്രദേശില്‍ മല്‍സരിക്കും,ഇന്ത്യഘടകകക്ഷികളുടെ ആവശ്യം കോണ്‍ഗ്രസ് സ്വീകരിക്കുമോ

Advertisement

ന്യൂഡെല്‍ഹി .ഉത്തരേന്ത്യയിൽ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ ഘടകകക്ഷികളുടെ നീക്കം. രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിൽ മത്സരിപ്പിയ്ക്കണമെന്ന ആവശ്യവുമായി സമാജം വാദി പാർട്ടി രംഗത്തെത്തി. ആവശ്യം പരിഗണിക്കാമെന്നാണ് കോൺഗ്രസ് ഘടകകക്ഷികൾക്ക് നൽകുന്ന സൂചന.

മൂന്നാം തവണയും അധികാരത്തിലേക്ക് മടങ്ങാനുള്ള ബിജെപിയുടെ ആഗ്രഹങ്ങളുടെ അടിസ്ഥാനം ഉത്തരേന്ത്യയാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഏകപക്ഷീയ വിജയം പാർട്ടി പ്രതീക്ഷിക്കുന്നു. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളാണ് ബിജെപിയ്ക്ക് പ്രതീക്ഷ നൽകുന്നത്. ബിജെപിയുടെ ഈ അമിതാത്മവിശ്വാസം തങ്ങൾക്ക് അവസാനഘട്ടത്തിൽ ഗുണമാകുമെന്നാണ് ഇന്ത്യ ഘടകകക്ഷികളുടെ വിശ്വാസം. സമാജവാദി പാർട്ടി, ആർ ജെ ഡി, തൃണമുൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ തന്ത്രങ്ങളുടെ അടിസ്ഥാനവും ഇതുതന്നെ. സമാജ വാദി പാർട്ടി ഉത്തർപ്രദേശിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നു. കോൺഗ്രസ്സിനോട് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉത്തർപ്രദേശിൽ നിന്ന് വേണമെന്ന് ആവശ്യവും എസ്പി ഉന്നയിച്ചിട്ടുണ്ട്. അമേത്തിയിൽ തയ്യാറാണെങ്കിൽ റായ്ബറെലിയിൽ രാഹുൽ മത്സരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തോട് ഉള്ള എസ് പി യുടെ നിർദ്ദേശം. കോൺഗ്രസ് ആകട്ടെ മുൻപത്തെപ്പോലെ മുൻവിധിയുടെ എല്ലാ രാഹുൽഗാന്ധിയുടെ ഉത്തർപ്രദേശിലെ പോരാട്ടത്തെ വിലയിരുത്തുന്നതും. രാഹുൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എ സി സി ഉടൻ പ്രഖ്യാപിക്കുമെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അതേസമയം രാഹുൽ ഇത്തവണ ഒരു സീറ്റിൽ മാത്രമേ ലോകസഭയിലേക്ക് മത്സരിക്കൂ എന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ ധാരണ.